Breaking News

സംസ്ഥാന ടെലിവിഷൻ അവാർഡിൽ കേരളവിഷന് രണ്ട് അവാർഡുകൾ; മികച്ച ക്യാമറാമാനും മികച്ച ഡോക്യുമെന്ററിക്കും (പ്രത്യേക ജൂറീ പരാമർശം ഉൾപെടെ )പുരസ്കാരം

തിരുവനന്തപുരം:ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ കേരളവിഷന്  രണ്ട് പുരസ്കാരങ്ങൾ. മികച്ച ന്യൂസ് ക്യാമറമാൻ ആയി കേരളവിഷൻ സാറ്റലൈറ്റ് ചാനലിലെ ജിബിൻ ജോസ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

‘InThunder Lightening and Rain’ പരിപാടിയിലെ ഛായാഗ്രഹണത്തിനാണ് ആണ് അവാർഡ്.പ്രതിപാദനത്തിന് അനുയോജ്യമായ ഛായാഗ്രഹണ രീതിയും സാങ്കേതികമികവും പുലർത്തിയതായി ജൂറി പറഞ്ഞു.പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും ജിബിന് ലഭിക്കും.

കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെൻററി (ജനറൽ)‌ ആയി ഡോ. രാജേഷ് ജെയിംസ് സംവിധാനം ചെയ്ത് എസ് പ്രിയ, കെ സി എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിച്ച In Thunder Lightening and Rain അവാർഡിന് അർഹമായി

മികച്ച. ഡോക്യുമെൻററി(ബയോഗ്രഫി)യ്ക്കുള്ള പ്രത്യേക ജൂറീ  പരാമർശത്തിന്  കേരളവിഷനിൽ സംപ്രേഷണം ചെയ്ത  ദീപു തമ്പാൻ സംവിധാനം നിർവഹിച്ച ‘ഇനിയും വായിച്ചു തീരാതെ’ അർഹമായി.

മഞ്ജുഷ സുധാദേവിയാണ് നിർമ്മാണം. സത്യസന്ധമായ ഭൗതിക ജീവിതം കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പ്രകാശമാനമാക്കിയ ഒരു വലിയ മലയാളിയുടെ സംഭാവനകളെ വിലയിരുത്തുന്നതിനാൽ എന്നാണ് ഡോക്യൂമെന്ററി സംബന്ധിച്ചു ജൂറി വിലയിരുത്തിയത്.ഇരുവർക്കും ശില്പവും പ്രശസ്തി പത്രവും ലഭിക്കും.

മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുപാൽ (കഥാവിഭാഗം), ഓകെ ജോണി (കഥേതര വിഭാഗം), എ സഹദേവൻ (രചനവിഭാഗം) എന്നിവർ ജൂറികളായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top