Breaking News

ഇന്ത്യന്‍ വംശജന്‍റെ പേരില്‍ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫീസ്,സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി

ഹാരിസ് കൗണ്ടി:‌ ഹൂസ്റ്റ്ണിലെ പോസ്റ്റ് ഓഫീസ് ഇനി സന്ദീപ് സിംഗിന്റെ പേരിൽ. ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി ആയാണ് നടപടി. ഹാരിസ് കൗണ്ടി, 315 അഡിക്സ് ഹൊവല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് ഇനി മുതല്‍ സന്ദീപ് സിംഗ് പോസ്റ്റാഫിസായി അറിയപ്പെടും.

ഇന്ത്യന്‍ വംശജന്‍റെ പേരില്‍ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫിസാണിത്. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് അംഗം ലിസി ഫ്ലച്ചര്‍ ടെക്സസ് ഹൗസില്‍ ഇരുപാര്‍ട്ടികളും സംയുക്തമായി അവതരിപ്പിച്ച ബില്‍ ഐകകണ്ഠേനെയാണ് ടെക്സസ് നിയമസഭ സെപ്റ്റംബര്‍ 14 ന് പാസാക്കിയത്. “സമൂഹത്തില്‍ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന, ജോലിയില്‍ വിശ്വസ്തനായിരുന്ന, കഠിനാധ്വാനിയായിരുന്ന സന്ദീപ് സിംഗിനു നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്’ – ബില്ല് അവതരിപ്പിച്ചുകൊണ്ടു ലിസി പറഞ്ഞു.

2019 സെപ്റ്റംബറില്‍ നോര്‍ത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയില്‍ റോഡില്‍ സാധാരണയുള്ള വാഹന പരിശോധനയ്ക്കിടയില്‍ അക്രമിയുടെ വെടിയേറ്റ് ആണ് സന്ദീപ് സിംഗ് വീരമൃത്യു വരിച്ചത്.

2015 ല്‍ സിക്ക് സമുദായ അംഗമായ സന്ദീപ് സിംഗ് അമേരിക്കയില്‍ ആദ്യമായി ടര്‍ബനും താടിയും വളര്‍ത്തി ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതിന് അനുവദിക്കപ്പെട്ട ആദ്യ ഡെപ്യൂട്ടി ഷെറിഫായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top