തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ജിനീയറിംഗിന് പ്രവേശന പരീക്ഷയായ കീം 2020 ന്റെ ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിംഗിന് 56,599 പേരും ഫാര്‍മസി കോഴ്സുകള്‍ക്ക് 44,390 പേരും യോഗ്യത നേടി.
www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.
കേരള സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളിലേക്ക് കീം പരീക്ഷനടത്തിയാണ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശനം നല്‍കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് പ്രവേശന പരീക്ഷ നടത്തുന്നത്.കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്നതിനാല്‍ അതീവ സുരക്ഷയോടെയാണ് കേരളത്തില്‍ കീം പരീക്ഷകള്‍ നടന്നത്.
കീം 2020 ന്റെ ഫലം പ്രസിദ്ധീകരിച്ചു;എന്‍ജിനീയറിംഗിന് 56,599 പേർക്കും ഫാര്‍മസി കോഴ്സുകള്‍ക്ക് 44,390 പേർക്കും യോഗ്യത
By
September 9, 2020 9:54 pm