മധുരനഗർ: തെലുങ്ക് സീരിയല്‍ നടി ശ്രാവണി കൊണ്ടാപള്ളി തൂങ്ങിമരിച്ച നിലയില്‍. ഹെെദരാബാദിലെ മധുരനഗറിലെ വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനമാണ് നടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ദേവരാജിനെതിരെ നടിയുടെ ബന്ധുക്കള്‍ പരാതി നല്കി.
എട്ട് വര്‍ഷമായി അഭിനയരംഗത്തുള്ള നടി മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.