കാസർകോട്: ചെങ്കളയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, മകൻ സഹദ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ദിര നഗറിൽ തയ്യൽക്കട നടത്തുകയായിരുന്നു മിഥിലാജും ഭാര്യ സാജിദയും. ഇവർക്ക് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം തുടർനടപടികൾ സ്വീകരിച്ചുവരികയാണ്