ഒരടിപൊളി കവർസോങ്ങൂമായാണ് മീര എത്തിയിരിക്കുന്നത്. ‘സെറാ സെറാ’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. മിന്നലെ എന്ന തമിഴ്ചിത്രത്തിലെ ‘വസീഗറാ എന്‍ നെഞ്ചിനിഗ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിന്റെ കവറുമായാണ് മീര നന്ദന് അഭിനയിച്ച മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചിരിക്കുന്നത്
ബോള്‍ഡ് ബ്യൂട്ടി ലുക്കിലാണ് മീര എത്തുന്നത് എന്ന പ്രത്യേകതയും വീഡിയോയ്ക്കുണ്ട്. വസ്ത്രധാരണത്തെ പലരും വിമര്‍ശിച്ചപ്പോള്‍ അതിനെല്ലാം ചുട്ട മറുപടിയുമായെത്തി മീര നന്ദന് എത്തിയത് അടുത്തകാലത്ത് ചര്‍ച്ചയായിരുന്നു. ഷിനിഹാസ് അബു സംവിധാനവും ഛായാഗ്രഹണവും ചെയ്ത ആല്‍ബത്തിന് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത് ഷാശ്വത് എസ്.കെ’യാണ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)