Breaking News

എംഎൽഎ ടിജെ വിനോദ് ക്വാറന്റീനിൽ;മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസ് അടച്ചു

കൊച്ചി: എറണാകുളം എംഎൽഎ ടിജെ വിനോദ് ക്വാറന്റീനിൽ പ്രവേശിച്ചു. ഇദ്ദേഹത്തെ കാണാനെത്തിയ സ്ത്രീക്കും മകൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.

മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലെ അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസ് താത്കാലികമായി അടച്ചു. പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎസ്പി അടക്കം 10 പൊലീസുകാർ ക്വാറൻ്റീനിൽ പ്രവേശിച്ചു.
എറണാകുളം ജില്ലയിൽ 106 പേർക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നാല് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 124 പേർ രോഗമുക്തരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top