തിരുവനന്തപുരം: നഗരത്തില്‍ സമ്പൂർണ ലോക്ഡൗണ്‍ പിൻവലിച്ചു. എന്നാൽ രാജ്യവ്യാപകമായ നിയന്ത്രണങ്ങൾ തുടരും. ഇന്ന് അർധരാത്രി മുതൽ ഇളവുകൾ നിലവിൽവരും. എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറക്കാം.
ഹോട്ടലുകളില്‍ രാത്രി ഒൻപത് വരെ പാഴ്സല്‍ നല്‍കാം. മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയും തുറക്കാം. ജിമ്മുകളും തുറക്കാം. ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പാഴ്സല്‍ നല്‍കും. മത്സ്യ മാര്‍ക്കറ്റുകളും നിയന്ത്രണത്തോടെ തുറക്കും. കണ്ടെയ്മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്നും കളക്ടര്‍ അറിയിച്ചു
തിരുവനന്തപുരം നഗരത്തിൽ സമ്പൂർണ ലോക്ഡൗണ്‍ പിൻവലിച്ചു
By
August 14, 2020 9:18 pm