കൊച്ചി: കസ്റ്റഡിയിൽ സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സ്വപ്നയുടെ അഭിഭാഷകൻ. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യുന്നുവെന്നും സ്വപ്ന.തുടർച്ചയായി ആറ് മണിക്കൂറിലധികം ചോദ്യം ചെയ്യുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആണ് സ്വപ്നയുടെ അഭിഭാഷകൻ പരാതി ഉന്നയിച്ചത്.
പ്രതികളെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിച്ചാൽ നടപടി ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.രാവിലെ 10 മുതൽ 5 വരെയേ ചോദ്യം ചെയ്യാൻ പാടുള്ളൂ. ഇടവേള വേണമെന്നും കോടതി അറിയിച്ചു.
സ്വർണ്ണ കടത്ത് കേസിലെ പ്രതികളെ ഓഗസ്റ്റ് 17 വരെ കസ്റ്റഡിയിൽ വിട്ടു.
മാനസികമായി പീഡിപ്പിക്കുന്നു,വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യുന്നുവെന്നും സ്വപ്ന
By
August 14, 2020 3:19 pm