തിരുവനന്തപുരം: തനിക്കെതിയുള്ള അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ലഭിച്ചിട്ടില്ല എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
“സാങ്കേതികമായി തടസ്സങ്ങളില്ലെങ്കിൽ അത് പരിഗണിക്കാൻ സ്പീക്കർക്ക് തടസ്സമില്ല. സ്പീക്കർക്കെതിരായുള്ള പ്രമേയമായതുകൊണ്ട് അത് തടസ്സപ്പെടുത്തില്ല. പക്ഷെ സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതാവണം”, ശ്രീരാമകൃഷ്ണൻ പറഞ്ഞു.