Breaking News

സംസ്ഥാന പോലീസ് മേധാവി നിരീക്ഷണത്തിൽ

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറത്തെ കളക്ടർക്കും ജില്ലാ പോലീസ്മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഇവരുമായി ഡിജിപി സമ്പർക്കത്തിൽ വന്നിരുന്നു.

മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍പ് താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റൻറ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top