Breaking News

സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ എംഎൽഎയായിരുന്നു അദ്ദേഹം. 1999, 2004, 2014 വർഷങ്ങളിലാണ് സുന്നം രാജയ്യ നിയമസഭയിലെത്തിയത്. ലളിതജീവിതം നയിച്ച സുന്നം രാജയ്യ തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവായിരുന്നു. മൂന്നു തവണ എംഎൽഎയായിരുന്നെങ്കിലും ഒരു കാർ പോലും സ്വന്തമായി ഇല്ലായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top