Latest News

ആകാശത്തു കൂടി പറന്ന് വന്നൊരാൾ യുവതിയെയും മറിച്ചിട്ടു;യുവതിക്ക് പറ്റിയത് അറിയാം/Video

ബെംഗളൂരു:റോഡ് സൈഡിലുടെ നടന്ന് പോകുന്ന യുവതിയുടെ ദേഹത്തേക്ക് ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, യുവതിയുടെ പുറത്തേക്ക് വീഴുന്നു. നിലത്തേക്കു തെറിച്ചു വീഴുന്ന യുവതി.എല്ലാവരും ഞെട്ടിത്തരിച്ച് നിന്ന് കണ്ട ആ വീഡിയോ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെ.

പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52 തുന്നിക്കെട്ട്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന അപകട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ബെംഗളൂരുവിലെ ടിസി പാല്യ റോഡിലാണ് കഴിഞ്ഞ മാസമായിരുന്നു സംഭവം അരങ്ങേറിയത്. റെഡ്‌ലൈന്‍ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ കേബിള്‍ ആണ് വില്ലനായത്. അയഞ്ഞു കിടന്നിരുന്ന കേബിള്‍ ഓട്ടോയുടെ ചക്രത്തിനിടയില്‍ കുടുങ്ങി. ഇത് അഴിച്ചുമാറ്റാനായി ഡ്രൈവര്‍, റോഡിന്റെ സൈഡില്‍ ഓട്ടോ ഒതുക്കി

നാല്‍പത്തിരണ്ടുകാരിയായ സുനിത തന്റെ ഹോട്ടലായ അന്നപൂര്‍ണേശ്വരിയിലേക്കു നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന സുനിതയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. സുനിതയുടെ തലയില്‍ 52 തുന്നിക്കെട്ട് ഇടേണ്ടിവന്നു. ഓട്ടോ ഡ്രൈവറുടെ പരുക്ക് സാരമുള്ളതല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top