കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം ഇന്ന് നടത്തില്ല.നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് സംസ്കാരം മാറ്റിവച്ചത്. സംസ്കാരം എവിടെ നടത്തണമെന്ന് ജില്ലാഭരണകൂടം തീരുമാനിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അറിയിച്ചു.
ഇന്ന് രാവിലെ മരിച്ച ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരമാണ് തടഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുട്ടമ്ബലത്തെ നഗരസഭാ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തില്‍ നാട്ടുകാരെ അറിയിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചു. നഗരത്തിലെ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.