പാലക്കാട്: കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ തൂങ്ങി മരിച്ചു. ഷൊർണ്ണൂർ സ്വദേശി സി ആർ ജിത്തുകുമാറിനെ യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാങ്ക് സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാൾ. കോവിഡ് ബാധിതനായ ആളുടെ സമ്പർക്കപ്പട്ടികയിൽ വന്നതിനെത്തുടർന്നാണ് ജിത്തുകുമാറിനെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.