കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.
ബൈക്ക് അപകടത്തിൽ പെട്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അമലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐ സി യു വിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധ ഉണ്ടായതായാണ് സൂചന.
പാലക്കാട് കൊല്ലംകോട് സ്വദേശി അഞ്ജലിയും കോവിഡ് ബാധിച്ചു മരിച്ചു . 40 വയസ്സായിരുന്നു. പാലക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. തിരുപ്പൂരിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇവർ തിരുപ്പൂരിൽ നിന്നു എത്തിയത്.
കാസർകോട് സ്വദേശി നബീസയുടെ മരണവും കോവിഡ് ബാധയെ തുടർന്നാണ്. 75 വയസായിരുന്നു. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. സ്ഥിതി ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റായിരുന്നു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ കാസർകോഡ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.