കാസർകോട്: കാസർകോട് ജില്ലയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.
ഇന്ന് രാത്രി 12 മണി മുതലാണ് സി ആർ പി സി 144 പ്രകാരം നിരോധാനജ്ഞ. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലയിൽ 106 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 76 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേർക്ക് രോഗം ലഭിച്ചത് എവിടെ നിന്ന് എന്ന് വ്യക്തമല്ല