Breaking News

പേടിപ്പെടുത്തി പട്ടാമ്പി മാർക്കറ്റ്;ഇന്ന് മാത്രം 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: പ​ട്ടാ​മ്പി മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. ഇ​ന്ന് പ​ട്ടാ​മ്പി മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ മാ​ത്രം 67 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 525 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 67 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ഒ​രാ​ൾ​ക്ക് ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​വി​ടെ മെ​ഗാ ക്യാ​മ്പാ​യി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചും പ​ട്ടാ​മ്പി ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശോ​ധ​ന ന ​ട​ത്തും. കൂ​ടാ​തെ വ​ലി​യ​ങ്ങാ​ടി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ പ​രി​ശോ​ധ​ന ന​ട​ത്തും. പു​തു​ന​ഗ​രം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. പ​ട്ടാ​മ്പി മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ട്ടാ​മ്പി​യി​ലേ​ത് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന് 81 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ര​ണ്ട് പേ​രു​ടെ രോ​ഗ​ബാ​ധ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രാ​ൾ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. 11 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ ജി​ല്ല​യി​ൽ 338 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top