തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാർക്ക് ഉൾപ്പെടെ 17 പേർക്ക് കോവിഡ്. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പിജി ഡോക്ടർമാരെ കൂടാതെ രണ്ട് ഡോക്ടർമാർക്ക് കൂടിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
അഞ്ച് സ്റ്റാഫ് നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിയിലെ 150 ഓളം ജീവനക്കാർക്കാണ് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടിവന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ 19-ാം വാർഡിലുണ്ടായിരുന്ന രണ്ട് രോഗികൾക്കും കോവിഡ് ബാധിച്ചു. ആശുപത്രിയിൽ കോവിഡ് വ്യാപനം ഉണ്ടായതോടെ കൂടുതൽ ഡിപ്പാർട്ടുമെന്റുകൾ അടച്ചിടേണ്ടിവന്നേക്കും. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒ.പി യുടെ പ്രവർത്തനം നിലക്കാനാണ് സാധ്യത