ഈരാറ്റുപേട്ട കെഎസ്ആർറ്റിസി ഡിപ്പോയിൽ നിന്നുള്ള ബസ് സർവ്വീസ് പുനരാരംഭിച്ചു. മുഴുവൻ ബസുകളും അണുവിമുക്തമാക്കിയാണ് സർവീസ് പുനരാരംഭിച്ചത്. ഡിപ്പോയിലെ ജീവനക്കാർ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിലാണ് ബസ് സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ചത്. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽപെട്ട ഡിപ്പോയിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.
ഡിപ്പോയിൽ നിന്നുള്ള
ദീർഘദൂര സർവ്വീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും പുനക്രമീകരിക്കും.