ബിഹാറിൽ ഈമാസം 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിലും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഞായറാഴ്ച്ച വരെ ലോക്ക്ഡൗൺ നീട്ടി.
കർണാടകയിൽ രോഗവ്യാപനം രൂക്ഷമായതോടെ കൂടുതൽ മേഖലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ബെംഗളൂരുവിൽ ഈ മാസം 22 വരെയാണ് കടുത്ത നിയന്ത്രണങ്ങൾ. ദക്ഷിണ കർണാടകയിൽ ഇന്ന് അർധരാത്രി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ധാർവാഡിൽ ഇന്ന് രാത്രി പത്ത് മുതൽ ജൂലൈ 24 വരെയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഉഡുപ്പി ജില്ലയുടെ അതിർത്തികൾ ഇന്ന് രാത്രി എട്ട് മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 87 മരണവും 2496 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്