Kerala

സമ്പർക്കപ്പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും; ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി

ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി. പാലായിലെ മുനിസിപ്പൽ ഓഫിസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

ഡിപ്പോയിലെ 18 ജീവനക്കാരാണ് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിൽ വന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ദീർഘദൂര സർവീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കുമെന്ന് ഡിടിഒ അറിയിച്ചു.

 

അതേസമയം, കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂൺ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top