Latest News

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച ബസുകളിലെ സഹയാത്രക്കാർ കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം; പട്ടിക പുറത്തുവിട്ടു

കോട്ടയം: ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചയാൾ പല ദിവസങ്ങളിലായി സഞ്ചരിച്ച ബസുകളുടെ പട്ടിക പുറത്തുവിട്ടു. ഇയാൾ സഞ്ചരിച്ച സമയത്ത് ബസിൽ ഉണ്ടായിരുന്നവരെല്ലാം ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഇയാൾ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന സ്ഥിരം ബസുകളുടെ വിവരവും സമയവുമാണ് പുറത്തുവിട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പുവരെ ഈ സമയത്ത് പട്ടികയിൽ പറയുന്ന ബസുകളിൽ സഞ്ചരിച്ചവരാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

ജൂ​ലൈ 4, 5 തീയതികളിൽ രോഗം സ്ഥിരീകരിച്ചയാൾ യാത്ര ചെയ്തിട്ടില്ല. ഈ ദിവസങ്ങളിൽ ഒഴികെ ജൂൺ 29 മുതൽ ജൂലൈ 13 വരെ യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. ബസുകളുടെ പേരും സഞ്ചരിച്ച സമയവും ചുവടെ:
1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി – കോട്ടയം വരെ ഹരിത ട്രാവൽസ്
2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം – കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ്
3. വൈന്നേരം 5.00: പാലാ മുതൽ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട – കോട്ടയം കെ.എസ്.ആർ.ടി.സി ബസ്
4. വൈകുന്നേരം 6.00 : കോട്ടയം മുതൽ കാഞ്ഞിരം പടി വരെ. കൈരളി ട്രാവൽസ് /6.25നുളള അമല ട്രാവൽസ്

ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ: 1077, 0481 2563500, 0481 2303400, 0481 2304800

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top