Latest News

കോട്ടയത്ത് ക്വാറന്റീന്‍ പൂർത്തിയാക്കിയ അമ്മയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു

ഏറ്റുമാനൂർ :ക്വാറന്റീന്‍ കാലാവധി പൂർത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയിൽ അമ്മയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ 26 ന് ഷാർജയിൽ നിന്നു പാറോലിക്കലിലെ സ്വകാര്യ വില്ലയിൽ എത്തിയ 42 വയസ്സുകാരിയായ അമ്മയ്ക്കും ഒമ്പത് വയസുകാരിയായ മകൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇവരുടെ ഒപ്പം എത്തിയ 13 വയസ്സുള്ള മകന്റെ പരിശോധന ഫലം നെഗറ്റീവാണ്. ജൂലായ് 10 നായിരുന്നു
ഇവരുടെ ക്വാറന്റീൻ പൂർത്തിയായത്.

എയർ അറേബ്യ വിമനത്തിൽ 26 -ന് യാത്ര ചെയ്ത ഒരു യുവാവിന്
കോവിഡ് പോസ്റ്റീവ് ആയെന്ന് ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 12ന് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ച വിവരം അറിയുന്നത്. ക്വാറന്റീൻ ദിനം പൂർത്തിയായ ശേഷവും ഫലം വരുന്നതു വരെ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തന്നെയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top