Breaking News

സ്വപ്നയുമായി ബന്ധപ്പെട്ടത് അന്വേഷിക്കും, സസ്പെൻഷന് സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രാ​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ത​ക​ള്‍ വേ​ണം. ആ ​വ​സ്തു​ത​ക​ള്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, നാ​ളെ ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എം.ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ഇ​പ്പോ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച് പ​ല ക​ഥ​ക​ളും വ​രും. അ​തി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രൂ എ​ന്നും പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജലീൽ ബന്ധപ്പെട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നൽകി. ഔദ്യോഗിക ആവശ്യത്തിനു മന്ത്രി കോൺസുലേറ്റ് ജനറലുമായി സംസാരിച്ചിരുന്നു. അവിടെനിന്ന് ഈ സ്ത്രീയെ ബന്ധപ്പെടാൻ പറഞ്ഞ് മൊബൈൽ നമ്പർ എസ്എംഎസായി അയച്ചു കൊടുത്തു. തുടർന്നാണ് അദ്ദേഹം അവരെ ഫോണിൽ വിളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top