ആലപ്പുഴ: ചേർത്തല നഗരസഭ അതിർത്തിയിൽപെട്ട കോര്യംപള്ളി LP സ്കൂളിൽ ജൂലൈ 9 വ്യാഴാഴ്ച ഗർഭിണികൾക്കും കുട്ടികൾക്കും കുത്തിവെയ്പിന്
നേതൃത്ത്വം നൽകിയ മൂന്ന് പേരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു .
മറ്റ് രണ്ട്പേർ നിരീക്ഷണത്തിലാണ്.
വ്യാഴാഴ്ച സ്കൂളിൽ കുത്തിവയ്പ്പിന് എത്തിയ കുട്ടികളേയും മാതാപിതാക്കളേയും ഗർഭിണികളേയും ഉടൻ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല നഗരസഭ താലൂക്കാശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.
ചേർത്തലയിൽ സ്ഥിതി സങ്കീര്‍ണ്ണം. ഗർഭിണികൾക്കും, കുട്ടികൾക്കും കുത്തിവയ്പിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാൾക്ക് കോവിഡ്.
By
July 14, 2020 4:08 pm