Breaking News

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റി.  പകരം മിർ മുഹമ്മദിന് ചുമതല.

മുഖ്യമന്ത്രി ഡിജിപി യുമായി കൂടിക്കാഴ്ച നടത്തി.ഐ ടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കർ തുടരും.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. കൂടാതെ ഐടി സെക്രട്ടറി സ്വപ്‌നയുടെ ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top