കാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപൂരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു.ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനൽ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്. ‘കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയിൽ വികാസിനെ അറസ്റ്റ് ചെയ്യാൻ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകൾ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു’– കാൻപുർ പൊലീസ് മേധാവി ദിനേഷ് കുമാർ പറഞ്ഞു.
UP Policemen Shot Dead By Criminals In Kanpur