Breaking News

ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല;അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം : കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്തിട്ടുള്ളത്. കേരളാ കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. ജോസ് പക്ഷം ധാരണ പാലിച്ചാൽ യോഗത്തിൽ പങ്കെടുക്കാമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫിന്റെ കെട്ടുറപ്പിന് എടുത്ത തീരുമാനമാണ്. നാല് മാസം ചർച്ച നടത്തിയിട്ടും ധാരണ പാലിക്കാത്തതിനാലാണ് ജോസ് വിഭാഗത്തെ മാറ്റിനിർത്തിയത്. ഏറ്റവുമൊടുവിൽ പോലും നിഷേധാത്മകമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് തീരുമാനിച്ചിട്ടില്ല. യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത് സംബന്ധിച്ച് ഔദ്യോഗികമായി ജോസ് വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top