വൈപ്പിന്‍: കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്കി പ്രശസ്തനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.
വൈപ്പിന്‍ നെടുങ്ങാട് മണിയന്തുരുത്തില് ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയന് എന്നറിയപ്പെട്ടിരുന്ന വിജയനെ നടന് തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന് പുനര്‍ നാമകരണം ചെയ്തത്.
Music director Sidharth Vijayan died.