എടത്വാ: ലോക്ഡൗണ്‍ കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ നിബന്ധനകളോടെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പതിനേഴാം തീയതി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണം, കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ശുചീകരിക്കണം, നീയന്ത്രിതമായി മാത്രമേ നാലംബലത്തിനുള്ളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ, അകലം പാലിച്ചുവേണം ഭക്തര്‍ നില്‍ക്കേണ്ടത് എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുയുള്ളൂവെന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ അറിയിച്ചു. ദര്‍ശനത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായി ഇന്നലെ ക്ഷേത്രവും പരിസര പ്രദേശങ്ങളും ശുചീകരണ പ്രവര്‍ത്തനം നടത്തി.
ചക്കുളത്തുകാവ് ക്ഷേത്ര ദര്‍ശനത്തിന് അനുമതി
By
June 7, 2020 11:04 pm