തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്സ്പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കണമെന്ന് സർക്കാർ ഉത്തരവ്.
എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ശനിയാഴ്ചകൾ ഇനി ഉത്തരവുണ്ടാകുന്നതുവരെ അവധി തുടരും.
എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ തുറക്കണം,ജീവനക്കാരെല്ലാം എത്തണമെന്നും ഉത്തരവ്
By
June 7, 2020 5:42 pm