കോഴിക്കോട്: പ്രമുഖ ആയുർവേദ ഔഷധ മാർക്കറ്റിംഗ് സ്ഥാപനമായ, തൃശൂർ ആസ്ഥാനമായുള്ള സൂര്യപ്രഭ അസോസിയേറ്റ്സ് ആയുർവേദ ഔഷധ നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുന്നു.
‘ആനന്ദവൈദ്യാശ്രമം” എന്ന ബ്രാൻഡിൽ ആയുഷ്, ജി.എം.പി മാനദണ്ഡങ്ങളനുസരിച്ച് നിർമ്മിച്ച ഔഷധ നിർമ്മാണ ഫാക്ടറിയിൽ ഈമാസം ഉത്പാദനം ആരംഭിക്കും.
ആയുഷ് വകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച്, ഉന്നതനിലവാരത്തിലാണ് മരുന്നുകൾ തയ്യാറാക്കുന്നത്. മരുന്നുകൾക്ക് കേരളത്തിനകത്തും പുറത്തും വലിയ വിപണി സാദ്ധ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് സൂര്യപ്രഭ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർമാരായ എം.എസ്. സജീവ്, കെ. സേതുമാധവൻ എന്നിവർ പറഞ്ഞു. ഒരുവർഷത്തിനകം കേരളത്തിൽ സാദ്ധ്യമായ എല്ലാ മേഖലകളിലും റീട്ടെയിൽ എജൻസികൾ അനുവദിക്കും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പേറ്രന്റ് ഔഷധങ്ങൾ വൈകാതെ വിപണിയിലെത്തിക്കുമെന്നും അവർ പറഞ്ഞു.