Breaking News

വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു

കഞ്ചിക്കോട്:വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു. പാലക്കാാട് കഞ്ചിക്കോട് ആണ് സംഭവം. കോഴിക്കോട് സ്വദേശി  പി എം ജോണ്‍ എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം. ഹോസ്റ്റല്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച്‌ കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്ബിവടി കൊണ്ട് അജ്ഞാതന്‍ ജോണിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടെ സെക്യൂരിറ്റിയെ ഇയാള്‍ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ്പ് വാർത്ത ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/DTzxpbDi4c5KF00EUgpeLf

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top