താനൂര്‍(മലപ്പുറം): കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കലിലാണ് സംഭവം.താനൂർ മുക്കോല വേലായുധൻ, അച്യുതൻ എന്നിവരാണ് മരിച്ചത്.
രാവിലെ 8.20 ഓടെയാണ് അപകടം. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ കിണറ്റില്‍ നാലുഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂറിലേറെയായി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ്പ് വാർത്ത ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/DTzxpbDi4c5KF00EUgpeLf