Breaking News

ലോക്ഡൗണില്‍ മദ്യം വീട്ടില്‍ എത്തിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി.മദ്യത്തിന്റെ ഓൺലൈൻ ഡെലിവറിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി നിരീക്ഷണം. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ലോക്ഡൗണിനിടയിലെ മദ്യവില്‍പന ജനജീവിതത്തെ ബാധിക്കുമെന്നു കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top