Kerala

ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്

തിരുവനന്തപുരം: ഞായറാഴ്ച ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ ഒഴിവ് ദിവസമായി കണക്കാക്കണം. കടകളോ ഓഫീസുകളോ തുറക്കാന്‍ പാടില്ല. വാഹനങ്ങളും പുറത്തിറങ്ങാതിരിക്കണം. നാളെ പൂര്‍ണമായി നടപ്പാക്കണം എന്ന് പറയുന്നില്ല പറ്റുന്നവര്‍ നാളെ തന്നെ ശ്രമിക്കണം. തുടര്‍ന്നുള്ള ഞായറാഴച്കളില്‍ അത് പൂര്‍ണ തോതില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് ഇളവുണ്ട്. ഓഫീസുകളില്‍ പോകുന്ന ഭാര്യ, ഭര്‍ത്താക്കന്‍മാര്‍, സഹോദരീ സഹോദരന്‍മാര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top