തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായുള്ള രജിസ്ട്രേഷന് ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.com എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിനു പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് ആദ്യ മുന്‍ഗണന. മടങ്ങി വരുന്നവരെ അതിര്‍ത്തിയില്‍ പരിശോധിക്കും. ഇവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമാണ്. ഏതൊക്കെ വഴിയിലൂടെ കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള രജിസ്ട്രേഷന് ബുധനാഴ്ച മുതല്‍
By
April 28, 2020 7:27 pm