Breaking News

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളവിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15,70000 രൂപ നൽകി;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിഒഎ തുക അയച്ചു

തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹകരിച്ച് കൊണ്ട് കേരളവിഷൻ ഡിജിറ്റൽ ടിവി കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ (COA) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,70000 രൂപ നൽകി.ഫെഡറൽ ബാങ്ക് അക്കൗണ്ടിലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് പതിനഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ അയച്ചിട്ടുള്ളത്.

ആവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള കേബിൾ ടിവി ഓപ്പറേറ്റേഴ്സ് ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് വാർത്താ വിനോദോപാധികൾ തടസ്സപ്പെടാതിരിക്കാൻ രാപകലില്ലാതെ ഫീൽഡിൽ അക്ഷീണം പ്രവർത്തിച്ചു വരികയാണ്.

ഇപ്പൊൾ സിഒഎ നൽകിയ 15,70000 രൂപ കൂടാതെ വിവിധ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) ജില്ലാ കമ്മിറ്റികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top