പില്ലോ ചലഞ്ചിന് പിന്നാലെ പത്രം വസ്ത്രമാക്കി സിനിമ സീരിയല്‍ താരം പായല്‍ രജ്പുത്. ന്യൂസ് പേപ്പറുകള്‍ കൊണ്ട് വസ്ത്രമുണ്ടാക്കി അണിഞ്ഞിരിക്കുകയാണ് താരം. പത്രം വസ്ത്രമാക്കിയെന്നും എങ്ങനെയുണ്ട് തന്റെ പുതിയ വസ്ത്രമെന്നുമാണ് പായല്‍ ചോദിക്കുന്നത്. കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത് ബ്രേക്കിങ് ന്യൂസാണെന്നും ചൂടുള്ള വാര്ത്തയാണെന്നുമൊക്കെയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന രസകരമായ കമന്റുകള്‍.
പായലിന്റെ തലയിണ ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ചെയ്തതെന്നായിരുന്നു താരം പില്ലോ ചലഞ്ചിനെ കുറിച്ച് പറഞ്ഞത്. ബോറടി മാറ്റാന്‍ പല വഴികളും പലരും തേടുമ്പോള്‍ പായല്‍ കണ്ടെത്തിയ മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.