Breaking News

സ്പ്രിംക്ലര്‍ കരാര്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല: കേന്ദ്രം


കൊച്ചി: വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് സ്പ്രിംക്ലര്‍ കരാര്‍ ഉറപ്പു നല്‍കുന്നില്ലെന്ന് കേന്ദ്രം. വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിംക്ലര്‍ കരാറില്‍ അതുസംബന്ധിച്ച വ്യവസ്ഥകളില്ല. ന്യൂയോര്‍ക്ക് കോടതിയിലാണ് കേസ് അടക്കമുള്ളവ നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയാണ്. അത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ബാധിതരുടെ ഡാറ്റ കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. വന്‍ തോതില്‍ വിവര ശേഖരണത്തില്‍ ഇന്ത്യന്‍ സംവിധാനം പര്യാപ്തമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനമാണ് മുന്‍കൈയെടുക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഡാറ്റ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സ്ഥാപനമായ എന്‍ഐസിക്ക് സാധിക്കും. ആരോഗ്യ സേതു ആപ് ഇതിന് ഉദാഹരണമാണ്. ഏഴ് കോടി ആളുകളുടെ വിവരമാണ് ഈ ആപിലൂടെ ശേഖരിക്കുന്നത്.

അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നതാണ് ഉചിതം. ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോള്‍ ജാഗ്രത വേണം. സ്പ്രിംക്ലര്‍ കരാര്‍ പൗരന്റെ അവകാശം സംരക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top