തിരുവനന്തപുരം: ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
റമസാന്‍ നോമ്പുകാലത്ത് റസ്റ്റോറന്റുകളില്‍ നിന്ന് പാഴ്സല്‍ നല്‍കാനുള്ള സമയവും രാത്രിവരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണിവരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.