കോഴിക്കാട്: കേരളത്തില്‍ നാളെ മുതല്‍ റംസാന് വ്രതാരംഭം. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ റംസാന് വ്രതം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ റമസാന്‍ വ്രതം. അതുകൊണ്ടുതന്നെ ആരാധനയും നോമ്പുതുറയും വീടുകളില്‍ തുടരണമെന്ന് ഖാസിമാര്‍ അറിയിച്ചു.