Breaking News

കെസിഎംഎയുടെ 25,000 പാക്കറ്റ് വെളിച്ചെണ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; കെസിഎംഎ എറണാകുളം ഘടകത്തിന്റെ വിഹിതം കൃഷിമന്ത്രിക്ക് കൈമാറി

കൊച്ചി: ശുദ്ധമായ വെളിച്ചെണ്ണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള കോക്കനട്ട്‌ ഓയിൽ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ(KCMA) 25,000 പാക്കറ്റ് വെളിച്ചെണ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ KCMA ഘടകത്തിന്റെ 5000 പാക്കറ്റ് വെളിച്ചെണ്ണ കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് എറണാകുളം കളക്ട്രേറ്റിൽ വച്ച് KCMA പ്രസിഡൻറ് നൗഫൽ നമാസ്കോ, വൈസ് പ്രസിഡൻറ് കേരം നാരായണൻ,ജനറൽ സെക്രട്ടറി സജി മണിമല എന്നിവർ ചേർന്ന് കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top