തിരുവനന്തപുരം : പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ പിഞ്ചുകുട്ടി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ സൈനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ ആയിരുന്നു അപകടം.
ഓടിയെത്തിയ പശുവിന്റെ കയറില്‍ സൈന കുരുങ്ങുകയായിരുന്നു. കയറില്‍ കുരുങ്ങിയ കുഞ്ഞിനെയും കൊണ്ട് പശു ഓടി. ഓട്ടത്തില്‍ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നില്‍വച്ചായിരുന്നു സംഭവം.
പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിെച്ചങ്കിലും മരിച്ചു.