Breaking News

2 മലയാളികൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികൾ മരിച്ചു.അമേരിക്കയിൽ  തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. ന്യൂയോർക്കിൽവച്ചാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചൻ.

അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സൗദിയിൽ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌ വാനാണ്‌ (38) മരിച്ചത്.

 

ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു. അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top