കോട്ടയം: പായിപ്പാട് പ്രതിഷേധത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചു ആണ് അറസ്റ്റിലായത്. ആളുകളെ വിളിച്ചുകൂട്ടിയതിനും ലോക്ക് ഡൗൺ ലംഘിച്ചതിനും ആണ് അറസ്റ്റ് എന്നാണ് സൂചന.
അതേസമയം വിലക്ക് ലംഘിച്ച് തെരുവിലിറങ്ങിയ സംഭവത്തിൽ 2000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലയിലെ ലേബർ ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾക്ക് സമീപം പോലീസ് ഭക്ഷണം നൽകിയിട്ടുണ്ട്.
കോഴിക്കോട് കനത്ത ജാഗ്രതയിലാണ്.