കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരണം. മയ്യില്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവാണ്. മരണകാരണം ഹൃദയാഘാതമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
ചേലേരി കായിച്ചിറയിലെ അബ്ദുള്‍ ഖാദര്‍ (65)ആണ് ശനിയാഴ്ച രാത്രിയോടെ കുഴഞ്ഞു വീണു മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് 19 ന്റെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എങ്കിലും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. ഫലം വന്നതിനു ശേഷം സംസ്കാരം നടത്തിയാല്‍ മതിയെന്ന തീരുമാനപ്രകാരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. സംസ്കാരം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും.