മലപ്പുറം: കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പ്രദേശത്തെ വീടുകളില്‍ ആരും പട്ടിണി കിടക്കരുതെന്ന സന്ദേശവുമായി ചങ്ങരംകുളത്തെ ജനകീയ പോലീസും രംഗത്ത്. അര്‍ഹരായ ആളുകളെ കണ്ടെത്തി അവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് ചങ്ങരംകുളം പോലീസ് ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നത്. ഏകദേശം 60 കുടുംബങ്ങള്‍ക്കായി 700 രൂപയോളം വിലവരുന്ന കിറ്റുകളാണ് ചങ്ങരംകുളം പോലീസ് വീടുകളില്‍ എത്തിക്കുന്നത്. എടപ്പാളിലെ പ്രവാസി വ്യവസായി കൂടിയായ സിവിള്‍ മോഹന്‍ദാസ് ആണ് പദ്ധതിയ്ക്ക് സാമ്പത്തികമായി സഹായം നല്‍കിയത്.
വരും ദിവസങ്ങളിലും സുമനസ്സുകളുടെ സഹായത്താല്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സി ഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു സമൂഹത്തെ ബാധിക്കുന്ന എന്ത് പ്രശ്നത്തിലും പോലീസ് ജനങ്ങള്‍ക്കൊപ്പം ആണെന്നും ഏതു വിഷമഘട്ടത്തിലും ആര്‍ക്കും പോലീസിന്റെ സഹായം തേടാവുന്നതാണെന്നും സി ഐ ബഷീര്‍ പറഞ്ഞു. സി ഐ ബഷീര്‍ ചിറക്കല്‍, എസ് ഐ ടി ഡി മനോജ് കുമാര്‍, കെ എന്‍ ഹരിഹരസുനു തുടങ്ങിയവര്‍ പദ്ധതിയ്ക്ക് നേതൃത്വം നല്കി.