ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്സണ് സ്വയം ഐസൊലേഷനിലായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
താൻ സ്വയം ഐസൊലേഷനിലാണെന്ന് ബോറിസ് ജോണ്സൻ ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ സർക്കാർ പ്രവർത്തനങ്ങളെ വീഡിയോ കോണ്‍ഫറൻസ് വഴി നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.